ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ കിഴുവിലം ചരുവിള വീട്ടിൽ ബീഡി സജീവ് എന്ന് വിളിക്കുന്ന സജീവ്(45) ആണ് അറസ്റ്റിലായത്. തിരുവല്ലം കുറക്കട നൈനാംകോണം ഉദയാഭവൻ വീട്ടിൽ വിനയകുമാറി(24)നെയാണ് സജീവും സുഹൃത്തായ ആയിരം പല്ലൻ എന്നറിയപ്പെടുന്ന ഷിബുവും ചേർന്ന് 2010 മെയ് മാസം 13 തീയതി കൊലപ്പെടുത്തിയത്. തുടർന്ന് റിമാൻഡിൽ ആയിരുന്നു പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി . ഗോപകുമാർ, എസ്ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.