കിളിമാനൂർ: മഴക്കുഴിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം.കിളിമാനൂർ അടയമൺ വയ്യാറ്റിൻകര വെള്ളാരം കുന്ന് വീട്ടിൽ രാജീവ് വർഷ ദമ്പതികളുടെ മകൾ രൂപ രാജിവ് ( 2) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
രൂപ വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന് മൂത്ത കുട്ടി അമ്മയെ വിവരം അറിയിക്കുകയും ഇവർ നടത്തിയ തെരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ രൂപയെ കാണുകയായിരുന്നു. കഴിഞ്ഞ ദിവസം നിർത്താതെയുള്ള മഴയിൽ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കടയ്ക്കൽ താലൂക് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു. നാളെ തുടർനടപടികൾ നടക്കും. സഹോദരൻ: ജീവ രാജീവ് (അങ്കണവാടി വിദ്യാർത്ഥി)