വെഞ്ഞാറമൂട് : ലോക പ്രകൃതിസംരക്ഷണ ദിനത്തിന്റെ ഭാഗമായി പ്രകൃതിയെ അറിയാൻ കടലുകാണിപ്പാറ, മീൻമുട്ടി വെള്ളച്ചാട്ടം, തൊളിക്കുഴി നെൽപ്പാടം എന്നിവിടങ്ങളിലേക്ക് വെഞ്ഞാറമൂട് ഗവ. യു.പി.എസിന്റെ നേതൃത്വത്തിൽ പ്രകൃതിപഠനയാത്ര സംഘടിപ്പിച്ചു.പരിസ്ഥിതിപ്രവർത്തകൻ അനിൽ വെഞ്ഞാറമൂട് മുഖ്യാതിഥിയായി.
കടലുകാണിപ്പാറയുടെ ചരിത്രവും നിലവിലെ അവസ്ഥയും പ്രദേശവാസിയായ ആശിഷ് റോയ് കുട്ടികൾക്ക് വിശദീകരിച്ചു.
പുളിമാത്ത് പഞ്ചായത്തിലെ തൊളിക്കുഴി നെൽപ്പാടവും കുട്ടികൾ സന്ദർശിച്ചു.
കർഷകനും മുൻ പഞ്ചായത്ത് അംഗവുമായ സുരേഷ്, ജൈവവളപ്രയോഗത്തിലൂടെയുള്ള കൃഷിരീതിയും പന്നിശല്യത്തിൽനിന്നും മറ്റും രക്ഷനേടുന്നതിനുള്ള സോളാർ ലൈനുകളുടെ പ്രവർത്തനങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഹെഡ്മിസ്ട്രസ് കെ.എസ്.സാബു, മാതൃഭൂമി സീഡ് കോഡിനേറ്റർ എസ്.സൗമ്യ, അധ്യാപകരായ സ്വപ്ന, പി.ബി.ബിന്ദു, ടി.ബിന്ദു, അനുകൃഷ്ണ എന്നിവർ പ്രകൃതിപഠനയാത്രയ്ക്കു നേതൃത്വം നൽകി.