ആറ്റിങ്ങൽ മൂന്നുമുക്കിൽ സുന്ദരൻ തട്ടുകട പ്രവർത്തനം ആരംഭിച്ചു 

ആറ്റിങ്ങൽ : 12 വർഷത്തിലധികമായി ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്ന ഭാഗത്ത്‌ പ്രവർത്തിച്ചു വന്ന സുന്ദരൻ തട്ടുകടയുടെ അടുത്ത കട കൂടുതൽ സൗകര്യങ്ങളോടെ മൂന്നമുക്ക് ജംഗ്ഷൻ കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുന്ന ദേശീയ പാതയോരത്ത് പ്രവർത്തനം ആരംഭിച്ചു.

ആറ്റിങ്ങലിൽ രുചി കൊണ്ട് പേരുചേർക്കപ്പെട്ട ഏവരുടെയും പ്രിയപ്പെട്ട ഫുഡ് സ്പോട്ട് ആണ് സുന്ദരൻ തട്ടുകട. മീൻ വിഭവങ്ങളും, ചിക്കനും ബീഫും പൊറോട്ടയും ചപ്പാത്തിയും ദോശയും, പുട്ടും ഇടിയപ്പവും അങ്ങനെ തുടങ്ങി എല്ലാം ഇവിടെ ഉണ്ട്. വിവിധ പേരുകളിൽ പരിചയപ്പെടുത്തുന്ന വിഭവങ്ങൾ രുചിയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേർന്ന് സുന്ദരൻ തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കുക എന്നത് പലർക്കും ഒരു പ്രത്യേക അനുഭൂതിയാണ്. മിതമായ നിരക്കിൽ ഭക്ഷണം കിട്ടുന്നു എന്നതും ഒരു ആകർഷണമാണ്.

സുന്ദരൻ തട്ടുകട പുതിയ സ്ഥലത്ത് കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും നൽകുന്ന ഭക്ഷണത്തിന്റെ രുചിയിൽ മാറ്റം വരുത്തില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനത്തിൽ പങ്ക് ചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!