അറ്റ കുറ്റ പണിക്കും ഇന്റർ ലിങ്കിനുമായി വാട്ടർ അതോറിറ്റി പമ്പിങ് നിർത്തി വെയ്ക്കുമ്പോൾ തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പ്രദേശത്ത് കുടിവെള്ള ലഭിക്കില്ല പരാതിയെ തുടർന്ന് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ മുന്നിൽ പ്രതിഷേധിച്ചു.
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് വാട്ടർ അതോറട്ടറിയിൽ നിന്ന് ലഭിക്കുന്ന ജലമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. 30 ദിവസക്കാലം വലം ലഭിക്കാതിരുന്നാൽ ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദുരിതമായി മാറും.
ഈ വിഷയം തുടർന്നാണ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അധികാരികൾക്ക് പരാതി നൽകുകയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത്.
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷുമായി നടത്തിയ ചർച്ചയെ തുടർന്ന്
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്തും
കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും, അഥവാ എന്തെങ്കിലും കാരണവശാൽ തടസ്സം ഉണ്ടായാൽ ആ പ്രദേശങ്ങളിൽ സമാന്തരമായി കുടിവെള്ളമെ ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ സമരക്കാർക്ക് ഉറപ്പ് നൽകി.ഇതേ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു സിപിഐഎം ഏരിയ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, വൈസ് പ്രസിഡന്റ് ലിജ ബോസ് സ്റ്റീഫൻ ലൂയിസ്, സജി സുന്ദർ, ഫ്ളോറൻസ് സോഫിയ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.