അവനവഞ്ചേരി: ഗവഃ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ ജീവിത ശൈലി രോഗങ്ങൾക്ക് വേണ്ടി ഒരു ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ജീവിത ശൈലി രോഗ ക്ലിനിക്കിൻ്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ് കുമാരി നിർവഹിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒന്നാം വാർഡ് കൗൺസിലർ ലൈലാ ബീവി സ്വാഗതം ആശംസിച്ചു. ആശുപത്രി വികസന കമ്മിറ്റി അംഗം എം മുരളി ആശംസകൾ അർപ്പിച്ചു. തുടർന്ന് ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അതിനുള്ള സിദ്ധ ചികിത്സകളെ കുറിച്ചും ഒപ്പം സിദ്ധ ജീവിത ശൈലി രോഗ ക്ലിനിക്കിന്റെ പ്രവർത്തനത്തെ കുറിച്ചും സീനിയർ മെഡിക്കൽ ഓഫീസർ ഡോ വി ബി വിജയകുമാർ വിശദീകരിച്ചു.
സിദ്ധ ഡിസ്പെൻസറിയിലെ വർമ്മ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ ദേവിക പി എസ് നന്ദി പറഞ്ഞു. ദൈനം ദിന ഓ പി പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ ജീവിത ശൈലി രോഗ ക്ലിനിക്കിന്റെ പ്രവർത്തനം എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ഉണ്ടായിരിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.