കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ് 2024 ഉപജില്ലാ തല മത്സരം ആഗസ്റ്റ്‌ 10 ന്.

eiZ4T5Q46014

കുട്ടികളിൽ രാജ്യസ്നേഹവും ദേശീയബോധവും വളർത്തുന്നതിനായി കെപിഎസ്ടിഎ അക്കാഡമിക് കൗൺസിൽ സംസ്ഥാന വ്യാപകമായി പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2024 ന്റെ ആറ്റിങ്ങൽ ഉപജില്ലാതല മത്സരങ്ങൾ ആഗസ്റ്റ്‌ 10 ശനി ഉച്ചക്ക് 2 മണിക്ക് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് എൽ.പി. വിഭാഗത്തിലെ ഒരു കുട്ടിക്കും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടു കുട്ടികൾക്ക്‌ വീതവും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സരമാണ് നടക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് : 6282161686, 9539863866

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!