Search
Close this search box.

ഫോർ വയനാട് ”ഒരുദിവസത്തെ വരുമാനം നൽകി ഓട്ടോ ഡ്രൈവർന്മാർ”

IMG-20240807-WA0009

തിരുവനന്തപുരം : വയനാട്ടിലെ ദുരിതബാധിതർക്കായി ഒരു ദിവസം സർവീസ് നടത്തി ലഭിച്ച വരുമാനം നൽകി ഓട്ടോഡ്രൈവർമാർ. പെരുമാതുറയിലെ നാല് ഓട്ടോ ഡ്രൈവർന്മാരാണ് സർവീസിലൂടെ ലഭിച്ച തുക ദുരന്തബാധിതർക്കായി നൽകിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്കായുള്ള ഓൺലൈൻ കളക്ഷനിലാണ് തുക കൈമാറിയത്.

വയനാടിലെ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്നത് ചെയ്യാനുറച്ചാണ് ഇവർ മുന്നോട്ടിറങ്ങിയത്. ഒരു ദിവസത്തെ വരുമാനം മുഴുവൻ വയനാടിനായി നൽകാമെന്നും തിരുമാനിച്ചു.പെരുമാതുറയിലെ
ഓട്ടോ ഡ്രൈവർന്മാരായ അൻസർ പെരുമാതുറ, അനീഷ്, അമീൻ ,ഹസ്സൻ എന്നിവരാണ് ഒരു ദിവസത്തെ വരുമാനം നൽകിയത്.തുച്ഛമായ വരുമാനമാണ് ഓട്ടോ ഓടി ലഭിക്കുന്നത്.ഇവരിൽ പലരും ദിവസവാടകയിൽ ഓട്ടോയെടുത്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ജീവിത പ്രയാസങ്ങൾക്കിടയിൽ വയനാട്ടിലെ മഹാദുരന്തത്തിൽ പ്രയാസപ്പെടുന്നവരെ നേരിട്ട് പോയി സഹായിക്കാനായില്ല, ഇവർ വേണ്ടി ചെയ്യാൻ ഇത് ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു.

പ്രളയകാലത്തും ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. വിദ്യാർത്ഥികൾക്കാവിശ്യമായ പുസ്തകവും മറ്റും ശേഖരിച്ച് പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. നാട്ടിലെ ക്യാൻസർ പോലെയുള്ള അസുഖങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് തുച്ചമായി വരുമാനത്തിൽ നിന്നും തുക നൽകാൻ ശ്രദ്ധിക്കാറുണ്ട്.വണ്ടിക്കു മുന്നിൽ സ്റ്റിക്കർ പതിപ്പിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ സവാരി നടത്തിയപ്പോൾ യാത്രക്കാരും മികച്ച സഹകരണമാണ് നൽകിയത്. ഇതിലൂടെ കിട്ടിയ വരുമാനം മുസ്‌ലിം ലീഗിൻ്റെ ഫോർ വയനാട് എന്ന ആപ്പിലൂടെ ഇവർ വയനാട് പ്രോജക്ടിനായി നൽകുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!