വയനാട്ടിൽ പ്രകൃതിദുരന്തത്തിനിരയായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി കാരേറ്റ് ഡി.ബി.എച്ച്.എസിലെ ജെ.ആർ.സി വിദ്യാർത്ഥികളും. പാക്കറ്റ് ഫുഡുകളും വസ്ത്രങ്ങളും ടോയിലറ്റ് സാമഗ്രികളും കൊച്ചു കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ഉൾപ്പെടെ ഒൻപത് ബോക്സ് സാധനങ്ങളാണ് ജെ.ആർ.സി അംഗങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ കളക്ട് ചെയ്തത്. ഇവ ജില്ലാ ഘടകത്തിന് കൈമാറി.