സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂർ വിഭിന്ന ശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ്

IMG-20240808-WA0018

സമഗ്ര ശിക്ഷാ കേരളം ബിആർസി കിളിമാനൂരിന്റെ നേതൃത്വത്തിൽ ചലനപരിമിതി, ശ്രവണ പരിമിതി നിർണയിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് വിഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിച്ചു. ആറ്റിങ്ങൽ താലൂക്ക് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു.. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ നഴ്സിംഗ് സൂപ്രണ്ട് രമാദേവി

സ്വാഗതം പറഞ്ഞു. കിളിമാനൂർ ബിപിസി നവാസ് കെ പദ്ധതി വിശദീകരണം നടത്തി. ബി ആർ സി ട്രെയിനർ വിനോദ് ടി ആശംസകൾ അറിയിച്ചു. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 60 ഓളം പേർ പങ്കെടുത്തു. ഗവൺമെന്റ് താലൂക്ക് ആശുപത്രി ആറ്റിങ്ങലിലെ സൂപ്രണ്ട് ഡോ. പ്രീത സോമൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ.ഷിജു, നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റലിലെ പി എം ആർ ഡോ. സലീന തുടങ്ങി വിദഗ്ധരായ ഡോക്ടർമാർ, ഓഡിയോളജിസ്റ്റ് അലീഷ ജെ എൻ ഓർത്തോ ടെക്നീഷ്യൻ അനു കുമാർ എസ്, കിളിമാനൂർ ബി ആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ തുടങ്ങിയവർ ക്യാമ്പ് നയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ഷാമില എം നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും ആറ്റിങ്ങൽ ഭീമ ജൂവലറി ലഘുഭക്ഷണം വിതരണം ചെയ്തു. കിളിമാനൂർ ആർ ആർ വി സ്കൂളുകളിലെ എൻഎസ്എസ് വളണ്ടിയർമാർ ഉച്ചഭക്ഷണം വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!