Search
Close this search box.

നടുറോഡിൽ അക്രമണ സ്വഭാവം കാട്ടിയ മാനസിക ലക്ഷണമുള്ള യുവാവിനെ നെടുമങ്ങാട് പോലിസും സാമൂഹിക പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

IMG-20240810-WA0014

നെടുമങ്ങാട് : അലഞ്ഞ് തിരിഞ്ഞ് ആനാട് നാഗച്ചേരി ജംഗ്ഷനിൽ എത്തിയ ഏകദേശം 30 വയസോളം പ്രായമുള്ള നാടും വീടും അറിയാത്ത യുവാവ് ആണ് മാനസിക ലക്ഷണങ്ങൾ കാണിച്ച് അക്രമണാസക്തനായത്. ഷാഫി എന്ന് പേര് പറയുന്ന ഇയാൾ മലയാളിയാണ്. വിവസ്ത്രനായി കടകളിൽ അക്രമണ സ്വഭാവം കാണിച്ച ഇയാളെ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് എത്തി കീഴടക്കി. തുടർന്ന് സാമൂഹിക പ്രവർത്തകനായ അജു കെ മധുവിനെ വിവരമറിയിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ് ഐമാരായ ഷറഫുദ്ദീൻ കുഞ്ഞ്,എസ് അജി, ഡ്രൈവർ സി പി ഒ പ്രണവ്, സാമൂഹിക പ്രവർത്തൻ അജു കെ മധു എന്നിവർ ചേർന്ന് നെടുമങ്ങാട് സ്റ്റേഷനിൽ നിന്ന് നൽകിയ റിപ്പോർട്ടിൻ മേൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുന്നവർ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നേരിട്ടോ, 04722802400 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!