റബ്ബർ ഷീറ്റ് മോഷ്ടാവിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് , പാലോട്, വലിയമല സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കറങ്ങി നടന്ന് റബ്ബർ ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചെടുത്ത് ആഡംബര ജീവിതം നയിച്ചു വന്നിരുന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് ചാനൽക്കര കൊറ്റാം സ്വദേശിയും ആനാട് പുനവകുന്ന് വാഴവിള വാടകയ്ക്ക് താമസിക്കുന്ന ഷിജു (26) വിനെയാണ് പാലാട് പോലീസ് അറസ്റ്റ് ചെയ്തത്.
മടത്തറ സ്വദേശിയുടെ സ്വദേശിയുടെ പുകപ്പുരയിൽ നിന്നും 20000രൂപയോളം വിലവരുന്ന റബ്ബർ ഷീറ്റുകൾ മോഷണം ചെയ്തതിൻ മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് ഇയാളെ പിടികൂടിയത്.
ഒരുപ്രദേശം കേന്ദ്രീകരിച്ച് കൂടുതൽ മോഷണം
നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ
പരിധിയിലെ മഞ്ഞകോട്ട് മൂല, വലിയമല പോലിസ് പരിധിയിലെ ഐസ്ആർഒ പരിധിയിലും
താമസം മാറിയാണ് പ്രതി
മോഷണം നടത്തിയത്.ഇയാളുടെ പേരിൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകൾ ഉണ്ട്.
നെടുമങ്ങാട് ഡി വൈ എസ് പി അരുൺ കെ എസ്സിന്റെ നിർദ്ദേശ പ്രകാരം പാലോട് എസ് എച്ച് ഒ
അനിഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.