പുല്ലമ്പാറ മുത്തിപ്പാറയില്‍ ആറു വയസുകാരൻ പനി ബാധിച്ചു മരിച്ചു. ഏറത്തു വയല്‍ കുന്നുംപുറത്ത് വീട്ടില്‍ വെഞ്ഞാറമൂടിലെ ഓട്ടോ തൊഴിലാളിയായ ബിജുവിന്റെയും രഞ്ചുവിന്റെയും മകനായ ധീരവ്(കാശി) ആണ് മരിച്ചത്.
വെഞ്ഞാറമൂട് ഗവ. യുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് . പനി ബാധിച്ചതിനെ തുടർന്ന് കുറച്ചു ദിവസം മുൻപ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റിസീമിയ എന്ന രക്തത്തിലെ അണുബാധയാണ് പനിക്കും മരണത്തിനും കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കല്യാണി ഏക സഹോദരിയാണ്