നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട് യൂണിറ്റിന് മികവിൻ്റെ അംഗീകാരം

IMG-20240811-WA0002

2023 നവംബർ 1 കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച നഗരൂർ ശ്രീശങ്കര വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട് യൂണിറ്റിന് വളരെ ചുരുങ്ങിയ സമയത്തെ പ്രവർത്തനങ്ങൾ കൊണ്ടുതന്നെ മികവിൻ്റെ അംഗീകാരം നേടാൻ കഴിഞ്ഞു.

മാതൃകാപരമായ പ്രവർത്തനത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ ആറ്റിങ്ങൽ നൽകിയ ഉപഹാരം സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ജെ.എഡ്വേർഡിൽ നിന്ന് സ്കൗട്ട് മാസ്റ്റർ ആശ സലിം കുമാർ ഏറ്റുവാങ്ങി. ആറ്റിങ്ങൽ ജില്ലാഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഡിസ്ട്രി ട്രെയിനിംഗ് കമ്മീഷണർ ജി.സുന്ദരേശൻ, ജില്ലാ സെക്രട്ടറി സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ലിജിമോൾ.പി, DOC സ്കൗട്ട് അരുണിമ.സി, DOC ഗൈഡ് സനിത തുടങ്ങിയവർ പങ്കെടുത്തു.

വളരെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് നല്ലൊരു പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ശ്രീശങ്കര വിദ്യാപീഠം യൂണിറ്റ് പ്രത്യേക പ്രശംസക്ക് അർഹയായി. ഫെബ്രുവരി 22 ലെ പരിചിന്തന ദിനത്തിൽ സ്നേഹഭവന നിർമ്മാണത്തിനായി യൂണിറ്റ് മെമ്പർമാർ മാതൃകാപരമായി പ്രവർത്തിക്കുകയും സ്നേഹഭവനത്തിനായി ശേഖരിച്ച പതിനായിരത്തി ഒന്ന് രൂപ ജില്ലാ അസോസിയേഷനു കൈമാറുകയും ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങൾ, പോസ്റ്റർ രചന, ക്വിസ്/ പ്രസംഗ മത്സരം, പരിസര ശുചീകരണം, ഹരിതവത്കരണം, ഷോർട്ട് ഫിലിം നിർമ്മാണം, അനീമിയ ബോധവത്കരണം, ആരോഗ്യ പരിശോധന, അപകട സുരക്ഷാ ബോധവത്കരണവും പ്രഥമശുശ്രൂഷാ പരിശീലനവും, മുതിർന്ന പൗരന്മാരെ ആദരിക്കൽ തുടങ്ങി നിരവധി മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ യൂണിറ്റ് നടത്തിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!