മത്സ്യബന്ധനത്തിനിടെ അപകടം : മര്യനാട് സ്വദേശി മരിച്ചു.

മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മര്യനാട് സ്വദേശി മരിച്ചു. അപകടത്തിൽപ്പെട്ട് അവശനിലയിലായ വെട്ടതുറ ശില്പ ഹൗസിൽ അത്തനാസ് പീറ്ററിനെ ഉടൻ തന്നെ മര്യനാട് വിസിറ്റേഷൻ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കഴക്കൂട്ടം എ ജെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇന്ന് രാവിലെ 6:30 നായിരുന്നു സംഭവം. മര്യനാട് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യബന്ധനയാനമാണ് ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റി അപകടം സംഭവിച്ചത്.

മര്യനാട് സ്വദേശി അരുൾ ദാസിന്റെ ഉടമസ്ഥതയിലുളള നിതിൻ ബോസ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിക്കുമ്പോൾ വള്ളത്തിൽ ജൂസ വർഗ്ഗീസ് (47), അരുൾ ദാസൻ (39), സതീഷ് (42), രാജു (57), അത്തനാസ് പീറ്റർ (47), ബാബു (55), കൊച്ചുമണി (52) തുടങ്ങിയവർ ആയിരുന്നുന്നു ഉണ്ടായിരുന്ന്.

വള്ളത്തിൽ ഉണ്ടായിരുന്ന മര്യനാട് സ്വദേശിയായ ബാബുവിനും വള്ളത്തിൽഅടിച്ച് ഗുരുതരമായി പരിക്കുപറ്റിയിട്ടുണ്ട്. ഇയാൾ, മര്യനാട് വിസിറ്റേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളം ഉടമയായ അരുൾ ദാസനും നിസ്സാര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!