പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ് – ദമ്പതികൾ അറസ്റ്റിൽ

eiC7ZB162318

ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിലായി. പതിനഞ്ചുകാരിയായ അതിജീവിത സ്കൂളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്കൂൾ കൗൺസിലറെ കൊണ്ട് പെൺകുട്ടിയെ കൗൺസിലിംഗ് നടത്തിയതിൽ നിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്.

ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28), ഇയാളുടെ ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ ശരത് തൻ്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം തുടർന്ന് തന്നോടൊപ്പം ഭാര്യയായ നന്ദയ്ക്ക് താമസിക്കണമെങ്കിൽ അതിജീവിതയെ തനിക്ക് വശംവദയാക്കി തരണമെന്ന് നന്ദയോട് ആവശ്യപ്പെടുകയും തുടർന്ന് നന്ദ ഭർത്താവിന്റെ ആവശ്യത്തിന് വഴങ്ങി അതിജീവിതയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽ വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2021 ഏപ്രിൽ മാസം മുതൽ 2022 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടും പീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്ഐ മാരായ സജിത്ത്, ജിഷ്ണു, സുനിൽ കുമാർ, എഎസ്ഐ ഉണ്ണിരാജ്, എസ്. സി. പി. ഒ മാരായ ശരത് കുമാർ, നിതിൻ, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!