ചിറയിൻകീഴിൽ മീൻ മുറിക്കുന്നതിനിടയിൽ മീനിന്റെ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ ചരുവിള വീട്ടിൽ തൊഴിലുറപ്പ് തൊഴിലാളിയായ ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. പെരുങ്ങുഴി നാഗർ നടയ്ക്ക് സമീപം തൊഴിലുറപ്പ് സ്ഥലത്ത് എത്തിയ മത്സ്യ കച്ചവടക്കാരനിൽ നിന്നും വാങ്ങിയ മീനാണിത്. നൂറു രൂപയ്ക്ക് മൂന്ന് പീര മീനാണ് വാങ്ങിയത്. അതിൽ ഒന്നിന്റെ വയറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇവിടെ നിന്നും മറ്റ് തൊഴിലുറപ്പ് തൊഴിലാളികളും മത്സ്യം വാങ്ങിച്ചിരുന്നു. അതിലൊന്നും ഇത്തരത്തിലുളള സംഭവങ്ങളില്ല. ചെറിയ പാമ്പിനെ മീൻ ഭക്ഷിച്ചതാകാം എന്നാണ് കരുതുന്നത്.