കടയ്ക്കാവൂർ : നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.പെരുംകുളം ചരുവിള വീട്ടിൽ റിയാസ് (38) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10നു രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കാവൂർ മണനാക്കിന് സമീപം ഏലാപ്പുറത്താണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായിരുന്ന റിയാസിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരണപ്പെടുകയായിരുന്നു. റിയാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്