കല്ലമ്പലം : കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം അധ്യാപകനും സൗത്ത് ഇന്ത്യൻ സയൻസ് ഫെയറിലെ ബെസ്റ്റ് ടീച്ചിംഗ് എയ്ഡ് മൊഡ്യൂൾ വിന്നറുമായ അജിത്ത്.വി.ആർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ലക്ഷ്മി.വി.എസ്, സീനിയർ അസിസ്റ്റൻ്റ് ദീപ്തി.എസ്.എൽ, മാനേജ്മെൻ്റ് പ്രതിനിധി ആർ.കെ.ദിലീപ്കുമാർ, ശാസ്ത്രക്ലബ് കൺവീനർ നിസാം.എ എന്നിവർ സംസാരിച്ചു.