കെഎസ്എഫ്ഇയിലെ മുടക്കചിട്ടിയിൽ ചേർത്ത് ലോൺ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് – പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ : കെഎസ്എഫ്ഇയിലെ വിവിധ ബ്രാഞ്ചുകളിൽ മുടങ്ങി കിടക്കുന്ന ചിട്ടികളിൽ മാനേജർമാരെ സ്വാധീനിച്ച് ചിട്ടിയിൽ ചേർത്ത് ഒരു കോടി രൂപ വരെ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

പൂവച്ചൽ ഉറിയക്കോട് സ്നേഹാലയത്തിൽ അലക്സാണ്ടർ ബാലസ്(48) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ വലിയകുന്ന് സ്വദേശിനിയായ മുംതാസ്, മാമം സ്വദേശിനി വിജയകുമാരി, ആറ്റിങ്ങൽ കോരാണി സനൽകുമാർ, ആറ്റിങ്ങൽ സ്വദേശികളായ ശ്രീറാം, ഷെല്ലി എന്നിവരിൽ നിന്നായി 2022 മുതൽ വിവിധ സമയങ്ങളിലായി 12 ലക്ഷത്തോളം രൂപ അലക്സാണ്ടർ ബാലസ് തട്ടിയെടുത്തതായി പരാതിക്കാർ പറഞ്ഞു.

എബിസി കൺസ്ട്രക്ഷൻസ് & ലോൺ കൺസൾട്ടൻസി എന്ന പേരിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി മുപ്പതോളം ബ്രാഞ്ചുകൾ നടത്തി വരുന്ന പ്രതി കെഎസ്എഫ്ഇ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തി വരുന്നത്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്ഐമാരായ സജിത്ത്, ജിഷ്ണു, റാഫി, ഉത്തരേന്ദ്രനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!