മടവൂർ: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ‘സ്വാതന്ത്ര്യ ചത്വരം’ ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്.
സ്വാതന്ത്ര്യസ്മരണകൾ ഉണർത്തി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായാണ് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളും പി.ടി.എയും ചേർന്ന് ചത്വരം സജ്ജീകരിച്ചത്
നാലാം ക്ലാസിലെ പരിസര പാഠപുസ്തകത്തിലെ ‘സ്വാതന്ത്ര്യത്തിലേയ്ക്ക്’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഇക്കുറി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.
ജാലിയൻവാലാബാഗ്, ക്വിറ്റ് ഇൻഡ്യ ,നിസ്സഹകരണ സമരം,ഉപ്പുസത്യാഗ്രഹം തുടങ്ങി സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന ഏടുകളെ വിദ്യാർത്ഥികൾ pസ്റ്റേജിൽ ആവിഷ്കരിച്ചു.
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നൃത്ത സംഗീതശില്പം കുട്ടികൾ അവതരിപ്പിച്ചു.വേദിയിൽ അവതരിപ്പിക്കപ്പെട്ട ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂട്ടുകാർക്കും രക്ഷിതാക്കൾക്കുമായി ഇൻസ്റ്റൻ്റ് ക്വിസ് പ്രോഗ്രാം നടത്തി.
ചത്വരത്തിനനുബന്ധമായി’ നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ടൈം ലൈൻ പ്രദർശിപ്പിച്ചു.
ഹെഡ്മിസ്ട്രസ് അമ്പിളി. കെ പതാക ഉയർത്തി. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു കുമാർ, എസ്.എം.സി ചെയർപെഴ്സൺ ആരതി കൃഷ്ണ, യു.എൻ നാഷണൽ വോളൻ്റിയർ ദീപു. ആർ.എസ്, വിദ്യാർഥിപ്രതിനിധി ശ്രീരൂപ.എ.എസ് എന്നിവർ ആശംസകൾ നേർന്നു