ചിങ്ങപ്പുലരിയിൽ പാരമ്പര്യ കർഷകർക്ക് ആദരവുമായി നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൗട്ട് യൂണിറ്റ്.

IMG-20240818-WA0004

കർഷകദിനമായ ചിങ്ങം ഒന്നിന് നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ മണ്ണിന്റെ മണമറിഞ്ഞ പാരമ്പര്യ കർഷകരെ തേടി അവരുടെ വീടുകളിലെത്തി.

നഗരൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കർഷകരെ അവരുടെ വീടുകളിലെത്തി പൊന്നാടയണയിച്ച് ഉപഹാരം നൽകി ആദരിച്ചു. രാലൂർക്കാവ് സാബു ഭവനിൽ ജി.വാമദേവനെയും തേക്കിൻകാട് കാട്ടാശ്ശേരി വീട്ടിൽ വി.സുകുമാരൻ ചെമ്മരത്തുമുക്ക് പറങ്കിമാംവിള വീട്ടിൽ സുകുമാരപിള്ള, കേശവപുരം തോട്ടുവാശ്ശേരി കിഴക്കേ പുത്തൻ മഠത്തിൽ പാർവതി ദേവി എന്നിവരെയാണ് ആദരിച്ചത്.

ഓണത്തെ വരവേറ്റുകൊണ്ടുള്ള കവിത ആലപിച്ചുകൊണ്ടാണ് പാർവതിഅമ്മ കുട്ടികളെ വരവേറ്റത്. നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വയലുകൾ കണ്ടപ്പോൾ കുട്ടികൾ വളരെ ആവേശത്തോടെ ഇറങ്ങുകയും കൃഷിയുടെ ഓരോ രീതികൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ആശാ സലിംകുമാർ, സ്റ്റാഫ് സെക്രട്ടറി പ്രഭ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!