ചിറയിൻകീഴ് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി കർഷക ദിന സമ്മേളനം നടത്തി

ചിറയിൻകീഴ്: ചിറയിൻകീഴ് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിന സമ്മേളനം നടന്നു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോബിൻ ജോയി അധ്യക്ഷതയിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം. ജെ ആനന്ദ് ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് പഞ്ചായത്തിൽ ജൈവ കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ വീട്ടമ്മമാരുടെ സഹകരണത്തോടെ 100 കൃഷി ഇടങ്ങൾ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബി.എസ് അനൂപ്, മോനി ശാർക്കര , കീഴുവിലം ബിജു , സുരേഷ് ബാബു, പുതുക്കരി പ്രസന്നനൻ , ജയന്തി കൃഷ്ണ,പുതുക്കരി സുരേഷ്, എം.രാധാകൃഷ്ണൻ, കടയ്ക്കാവൂർ കൃഷ്ണകുമാർ, എസ് ദീപ ,വി. ബേബി , ആർ.കെ രാധാമണി , ജനകലത, അശോകൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പോഷക കൃഷിത്തോട്ടത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഏറ്റുവാങ്ങിയ അനിൽ ദേവിന് ഉപഹാരം നൽകി ആദരിച്ചു. ജൈവ കൃഷി സമ്പ്രദായം കൂടുതൽ താഴെ തട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ ഉണ്ടാകണമെന്ന് അനിൽ ദേവ് പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ രാസകീടനാശിനി മുക്ത കൃഷിയിടങ്ങൾ ഒരുക്കുന്നതിലൂടെ ചെറുക്കുവാൻ കഴിയുമെന്ന് അനിൽ ദേവ് കൂട്ടിച്ചേർത്തു. ജൈവ കർഷകയായ വത്സലയെ ചടങ്ങിൽ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!