ആറ്റിങ്ങൽ : അതിശയിപ്പിക്കുന്ന കളക്ഷനുകളും വമ്പൻ സമ്മാനങ്ങളുമായി ആറ്റിങ്ങൽ ഭീമ ജുവലറിയിൽ ഭീമോത്സവം 2024. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആന്റിക് ആഭരണങ്ങളുടെയും ഡിസൈനർ ആഭരണങ്ങളുടെയും, ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ വിവാഹ കളക്ഷനും, ഭീമോത്സവത്തിന്റെ പ്രധാന ആകർഷണമാണ്.
ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കുന്ന മേളയിൽ എല്ലാ പർച്ചേസിനും പ്രത്യേക സമ്മാനങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഡയമണ്ടിനു ക്യാരറ്റിനു 15000 രൂപയുടെ കിഴിവ്, സീറോ മേക്കിങ് ചാർജിൽ വെള്ളി, പ്ലാറ്റിനും ആഭരണങ്ങൾ, രണ്ടര ശതമാനം മുതൽ പണിക്കൂലിയിൽ ആരംഭിക്കുന്ന സ്വർണാഭരണങ്ങൾ എന്നിവ ഭീമോത്സവത്തിന്റെ പ്രത്യേകതയാണ്. കൂടാതെ പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ അന്നത്തെ മാർക്കറ്റ് വിലയേക്കാൾ ഉയർന്ന മൂല്യവും ലഭിക്കും.
ഭീമ ജുവലറി എ. കെ. ജി. എസ്. എം. എയുമായി ചേർന്നു നടത്തുന്ന ലക്കി ഡ്രോയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടേകാൽ കിലോയുടെ സ്വർണമാണ് സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 100 പവൻ ബമ്പർ സമ്മാനവും ഒന്നാം സമ്മാനമായി 25 പവനും രണ്ടാം സമ്മാനമായി 10 പവനും മൂന്നാം സമ്മാനമായി 5 പവൻ സ്വർണവുമാണ് ഒരുക്കിയിട്ടുള്ളത്.