കല്ലമ്പലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കല്ലമ്പലം ആര്യഭവൻ വീട്ടിൽ മധു ജനാർദ്ദനക്കുറുപ്പ്(54) ആണ് മരണപ്പെട്ടത്.
സുവൈഖ് ഖദ്റയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി നോക്കി വരികയായിരുന്നു.രണ്ടു ദിവസം മുമ്പ് പുറത്തേക്കിറങ്ങിയ മധുവിനെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവർപോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ്ദിയാൻ എന്ന സ്ഥലത്ത് റോഡ് മുറിച്ച് കടക്കുന്നതിന്റെയും അപകടത്തിൽ മരണപ്പെട്ട വിവരം അറിയുന്നത്.32 വർഷമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു .