വർക്കല : കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വർക്കല വനിതാ സബ്കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രഘുനാഥപുരത്തെ ജല അതോറിറ്റി ഓഫീസ് അങ്കണത്തിൽ നടന്ന പ്രതിഷേധ സദസ്സ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് യൂണിയൻ നേതാവ് ദീപ്തി എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.ഡബ്ല്യൂ.ഇ.യു വനിതാ വിഭാഗം മേഖലാ കൺവീനർ ശ്രീലത.കെ അധ്യക്ഷത വഹിച്ചു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (കെഡബ്ല്യൂഇയു) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺകുമാർ എം.ആർ, വർക്കല ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു.സി, ബ്രാഞ്ച് പ്രസിഡന്റ് ഗോപകുമാർ.ബി, എക്സിക്യൂട്ടീവ് അംഗം സുജിത്ത്.എസ് തുടങ്ങിയവർ സംസാരിച്ചു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വനിതാ നേതാക്കളായ ഗീതു സുഗതൻ, ശ്രീലക്ഷ്മി, ആതിര,റംല എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.