കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട സ്വദേശി മുസ്താഖ് (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്.
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവിനെയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തിയത്. തുടർന്നായിരുന്നു പോക്സോ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്.
 
								 
															 
								 
								 
															 
															 
				

