Search
Close this search box.

ആറ്റിങ്ങലിൽ വൻ കള്ളനോട്ട് വേട്ട, 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി അഞ്ചു പേർ പിടിയിൽ

eiCMVAU46469

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ട. 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി അഞ്ചു പേർ പിടിയിൽ. ഒന്നാം പ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീർ (38), കടയ്ക്കാവൂർ വില്ലേജിൽ തെക്കുംഭാഗം ദേശത്ത് തെക്കുംഭാഗം തീർത്ഥം വീട്ടിൽ പത്രോസിന്റെ മകൻ വർഗീസ്(60), കൂന്തള്ളൂർ വില്ലേജിൽ തിട്ടയിൽ മുക്ക് കിണർവിളാകം വീട്ടിൽ നിന്നും പോത്തൻകോട് പണിമൂലയിൽ സെൽവം എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യൻ മകൻ നാസർ എന്ന് വിളിക്കുന്ന പ്രതാപൻ(48), വെമ്പായം സ്വദേശി അബ്ദുൽ വഹാബ്(52) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ ഈ നാല് പ്രതികളും ഒരു പ്രതി കോഴിക്കോട് പോലീസിലും ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കുന്നമംഗലത്തും പോലീസ് പരിശോധന നടത്തി. പണം അച്ചടിക്കാൻ ഉപയോഗിക്കുന്ന മെഷീനും കണ്ടെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!