കിളിമാനൂർ ബി.ആർസി പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 24 വിദ്യാർഥികൾ രൂപീകരിച്ച നൂതന ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശേഷികൾ ആർജ്ജിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട വൈ എൽപി ശാസ്ത്രപഥം 6.0 നോൺ റസിഡൻഷ്യൽ ശില്പശാലയ്ക്ക് കിളിമാനൂർ ബി ആർ സി യിൽ തുടക്കമായി.
ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററായ നവാസ്.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ട്രെയിനർ വിനോദ്. റ്റി സ്വാഗതം പറഞ്ഞു. ടാറ്റാ ഇ.എൽ.എക്സി ലിമിറ്റഡ് തിരുവനന്തപുരത്തെ സീനിയർ ഡാറ്റാ സയൻ്റിസ്റ്റ് ആയ ഡോ.അഞ്ജന പി. ദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വൈ ഐ പി ശാസ്ത്രപഥം ബി ആർ സി ചുമതല വഹിക്കുന്ന ജയലക്ഷ്മി കെ.എസ് , സി ആർസി സി ആയ അഖില. പി ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.സി ആർ സി സി ദിവ്യദാസ്. ഡി നന്ദി രേഖപ്പെടുത്തി. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ വൈ ഐ പി ശാസ്ത്രപഥവുമായി ബന്ധപ്പെട്ടുള്ളകുട്ടികളുടെ നൂതനാശയങ്ങൾ മെച്ചപ്പെടുത്തി കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കാൻ സാധിയ്ക്കും.