പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.

കൊല്ലം വെളിനല്ലൂർ സ്വദേശി ഷിഹാബുദ്ദീൻ(45) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് . മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തർക്കം നില നിന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നുമാണ് പള്ളിക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.

കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!