വൈ.ഐ. പി. ശാസ്ത്രപഥം 6.0 നോൺ ‘റസിഡൻഷ്യൽ ക്യാമ്പിന് സമാപനം

IMG-20240901-WA0005

കിളിമാനൂർ : വൈ ഐ പി ശാസ്ത്രപഥം നവീനം 6.0 വിജയികളായ ഐഡിയേറ്റർമാർക്കുള്ള ബി ആർ സി തല നോൺ റസിഡൻഷ്യൽ ശില്പശാലയ്ക്ക് കിളിമാനൂർ ബി ആർ സി യിൽ സമാപനo കുറിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ് .കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ശാസ്ത്രപഥം

ബി ആർ സി തല കോ-ഓർഡിനേറ്റർ ജയലക്ഷ്മി .കെ .എസ് സ്വാഗതം പറഞ്ഞു. കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു .
സി ആർ സി സി ദിവ്യാദാസ് നന്ദി രേഖപ്പെടുത്തി. ട്രെയിനർ വിനോദ് ടി ,സി ആർ സി സി മാരായ ജയലക്ഷ്മി.കെ.എസ് ദിവ്യാ ദാസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി .ബി ആർ സി പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ സ്കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്.ഈ ക്യാമ്പ് ഏറെ പ്രയോജനകരമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!