ആറ്റിങ്ങൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മിച്ച കവലയൂർ – പുതുവിള റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്.അംബിക നിർവഹിച്ചു.
മണമ്പൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ഉൾപെടുന്ന ഈ റോഡ് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. നഹാസ്, വൈസ് പ്രസിഡൻ്റ് ലിസ്സി.വി.തമ്പി ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്കുമാർ, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.