യുവതിയുടെ വൃക്ക എടുക്കാൻ ശ്രമിച്ചു എന്ന പരാതിമേൽ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജീമുദ്ദീൻ, ശശി എന്നിവരെയാണ് പിടികൂടിയത്
കടയ്ക്കാവൂർ സ്വദേശിയായ യുവതിയുടെ വൃക്ക എടുക്കാൻ ശ്രമിച്ചതായി കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽലഭിച്ച പരാതിമേൽ വർക്കല എഎസ് പി ദീപക്ധങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മലപ്പുറത്തു നിന്നും പിടികൂടിയത്. ഇരുവരും മനുഷ്യക്കടത്ത് ഏജന്മാരാണെന്ന് പോലീസ് പറയുന്നു.വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുവാൻ സാധ്യത. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു