അഞ്ചുതെങ്ങ് ബിജെപിയിൽ കൂട്ട രാജി

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ് നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ചുതെങ്ങ് സജനെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയിൽ കൂട്ടരാജി.

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ് മണ്ഡലം കമ്മറ്റിയ്ക്ക്‌ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ഐകണ്ഠേന നിർദ്ദേശിച്ച അഞ്ചുതെങ്ങ് സജനെ കഴിഞ്ഞ ദിവസം പത്രപ്രസ്താവനയിലൂടെ അയോഗ്യത കല്പിച്ച ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് അഞ്ചുതെങ്ങിലെ ബിജെപി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ രാജിക്കത്ത് നൽകിയത്.

പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തൽസ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുന്നതായ് മണ്ഡലം കമ്മറ്റിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.

തീരദേശ മേഖലകളിലെ ബിജെപി വളർച്ച മുരടിപ്പിക്കാനും, കഴുവുറ്റ നേതൃനിരയെ ഇല്ലാതാക്കുവാനുമാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

മുതലപ്പൊഴിഉൾപ്പെടെയുള്ള തീരദേശജനതയുടെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ അഞ്ചുതെങ്ങ് സജനുണ്ടായ ജനസമ്മതിയിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അത്രിപ്തിയാണ് അഞ്ചുതെങ്ങ് സജനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുവാൻ കാരണമായതെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!