വിളവെടുത്ത ഓരോ മൂടിലും 4 കിലോ മുതൽ 6 കിലോ വരെ തൂക്കമുണ്ടായിരുന്നു.
ആറ്റിങ്ങൽ : അവനവഞ്ചേരി ചിറയിൽ വീട്ടിൽ നിസ്സാമുദ്ദീനാണ് 15 സെൻ്റിൽ 200 മൂട് വെള്ളക്കപ്പ വിളവെടുത്തത്. പൂർണ്ണമായി ജൈവ വളം മാത്രം ഉപയോഗിച്ചാണ് പ്രവാസി കൂടിയായിരുന്ന ഇദ്ദേഹം കൃഷി നടത്തിയത്. വിളവെടുത്ത ഓരോ മൂടിലും 4 കിലോ മുതൽ 6 കിലോ വരെ തൂക്കമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഓണത്തോടനുബന്ധിച്ച് കർഷക സംഘം കിഴക്ക് മേഖലാ കമ്മറ്റി നടത്തിയ സംയുക്ത കൃഷിയിലും നിസ്സാമുദ്ദീൻ പങ്കാളിയായിരുന്നു.
ആ പ്രവർത്തനത്തിൽ നിന്നുണ്ടായ പ്രചോദനമാണ് ഇത്തവണത്തെ ഓണത്തിന് തരിശു കിടന്ന തൻ്റെ ഭൂമിയിൽ കപ്പ കൃഷിയിറക്കാൻ കാരണമായതെന്ന് ഇദ്ദേഹം പറയുന്നു.കപ്പക്ക് പുറമെ തെങ്ങും വാഴയും വിവിധയിനം പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
അത്തം 1 മുതൽ വിളവെടുപ്പ് ആരംഭിച്ചതായും, തികച്ചും ജൈവമായ രീതിയിൽ കൃഷി ചെയ്ത് വിളവെടുത്ത കപ്പ ഓണ ചന്തയിലൂടെ വിപണത്തിനെത്തിക്കുമെന്നും നിസ്സാമുദ്ദീൻ പ്രതികരിച്ചു.