വാമനപുരം വാഴ് വേലി കോണത്ത് യുവാവ് കഴുത്തുറത്ത് മരിച്ച നിലയിൽ. വി എൻ നിവാസിൽ വിപിൻ (36)ആണ് മരണപ്പെട്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കാരണങ്ങൾ വ്യക്തമല്ല.
ശ്വാസ സംബന്ധമായും അപസ്മാരത്താലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് വിപിൻ. ഇന്ന് രാവിലെ വിപിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ജനലിലൂടെ നോക്കുമ്പോഴാണ് കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിപിനെ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്.