ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം ഗാന്ധി ഭവനിലേക്ക്

IMG-20240907-WA0027

കല്ലമ്പലം : 225 കുടുംബങ്ങൾ അടങ്ങിയ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഇക്കുറി ഓണക്കിറ്റ് എല്ലാ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്കും വിതരണം ചെയ്‌യുന്നതോടൊപ്പം അംഗങ്ങളിൽ നിന്നും സമാഹരിച്ച ഓണപ്പുടവകളും ധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിക്ക്‌ ഓണ സമ്മാനമായി എത്തിക്കുവാൻ തീരുമാനിച്ച് ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമാക്കി. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന സാധനസാമഗ്രികൾ അങ്ങനെ അസോസിയേഷന് സമാഹരിച്ചു.

അരി, പായസം മിക്സ്‌, ഉപ്പേരി, പപ്പടം, ശർക്കര വരട്ടി എന്നിവ അടങ്ങിയ 250 ഓണ കിറ്റുകളുടെ വിതരണം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സ്മിത സുന്ദരേശൻ ഉത്ഘാടനം ചെയ്തു. ചുരുങ്ങിയ കാലയളവിൽ 500 ഓളം ഹോം കെയർ വിസിറ്റ് നടത്തിയ സൗഹൃദ പാലിയേറ്റീവ് ടീമിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഗാന്ധി ഭവൻ അന്തേവാസികൾക്കായി സുമനസ്സുകളിൽ നിന്ന് സമാഹരിച്ച സാധനങ്ങൾ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ വി. കെ.വിജയരാഘവൻ ഏറ്റുവാങ്ങി.
ചടങ്ങിൽ മുൻപഞ്ചായത്തു പ്രസിഡന്റ്‌ ബി.വരദരാജൻ, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഖാലിദ് പനവിള, അറഫ റാഫി, സൈനുലബ്ദീൻ സൽസബീൽ, സോമശേഖരൻ നായർ, ജി.രാധാകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!