നഗരൂർ :കിണറ്റിലകപ്പെട്ട വയോധികയെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. നഗരൂർ പഞ്ചായത്ത് പത്താം വാർഡിൽ നെടുംമ്പറമ്പ് പൊയ്കയിൽ വീട്ടിൽ 85 വയസ്സുള്ള സത്യഭാമയാണ് ഏകദേശം 15 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്. സീനിയർ ഫയർഓഫീസർ അനീഷിൻ്റെ നേതൃത്വത്തിൻ ഫയർ ഓഫീസർ മിഥുൻ, ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ എന്നിവരാണ് കിണറ്റിലിറങ്ങി നെറ്റ്,റോപ്പ് എന്നിവ ഉപയോഗിച്ച് വയോധികയെ രക്ഷപ്പെടുത്തി സേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
ഫയർ ഓഫീസർമാരായ സുജിത്ത്, ബൈജു, ഉണ്ണികൃഷ്ണൻ, മുഹമ്മദ് സാഗർ, ഫയർ ഓഫീസർ ഡ്രൈവർ മനീഷ് ജെ ക്രിസ്റ്റഫർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി