പള്ളിക്കൽ കൃഷിഭവൻ ഹാളിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പള്ളിക്കൽ : നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്  പള്ളിക്കൽ ഗവ. ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പള്ളിക്കൽ കൃഷിഭവൻ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാധവൻ കുട്ടി അധ്യക്ഷനായ ചടങ്ങ് പ്രസിഡന്റ്‌ എം ഹസീന ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം ബേബി സുധ മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക്‌ മെമ്പർ നിഹാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു, രമ്യ, ഷീബ, വാർഡ് മെമ്പർമാരായ  റീനാകുമാരി, ഷിബിലി, അനിൽ പി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിന്റെ ഭാഗമായുള്ള രോഗനിർണയം, സൗജന്യ മരുന്ന് വിതരണം, പ്രമേഹ രക്ത സമ്മർദ്ദ പരിശോധന തുടങ്ങിയവ നൂറോളം വയോജനങ്ങൾ പ്രയോജനപ്പെടുത്തി.ഡോ ഈന. ഡി, ഡോ ശ്രുതി, ഡോ വിജി വിക്രമൻ എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!