മണമ്പൂരിൽ ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു 

IMG-20240911-WA0032

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ  കവലയൂർ ഗവ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർമാരായ വി .സുധീർ, ബൈജു. ബി. എൽ, പി. സുരേഷ് കുമാർ,  ലിസി. വി. തമ്പി, കെ. രതി എന്നിവർ പങ്കെടുത്തു.

മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ സി.എസ് ദീപചന്ദ്ര, ഡോക്ടർ ജെ എസ്സ്.സുനിത എന്നിവർ മെഡിക്കൽ ക്യാമ്പ് നയിച്ചു. ബോധവൽക്കരണ ക്ലാസ് ,രോഗപരിശോധന, സൗജന്യ മരുന്ന് വിതരണം, രക്ത പരിശോധന , റഫറൽ സംവിധാനം എന്നിവ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!