ആറ്റിങ്ങൽ : കിണറ്റിലകപ്പെട്ട വയോധികനെ രക്ഷപ്പെടുത്തി.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആറാം വാർഡ് തച്ചൂർകുന്ന് പുതുവൽ പുത്തൻവീട്ടിൽ മോഹനനാണ് ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്.
ആറ്റിങ്ങൽ ഫയർ&റസ്ക്യൂ നിലയത്തിലെ സീനിയർഫയർ ഓഫീസർ അനീഷിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സമിൻ, അമൽജിത്,സാൻ, സതീശൻ, ഫയർഓഫീസർ ഡ്രൈവർമാരായ ഷിജിമോൻ, ക്രിസ്റ്റഫർ, ഹോംഗാർഡ്മാരായ അനിൽകുമാർ, ബൈജു, ബിജു എന്നിവർ ചേർന്നാണ് കയർ,നെറ്റ് എന്നിവ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.