ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറയിൽ സ്വകാര്യ ബസ്സിന് പുറകിൽ ലോറി ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അഞ്ചര മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ‘ കാർത്തിക ’ ബസിനു പുറകിലാണ് ലോറി ഇടിച്ചത്.
ലോറിയെ ഓവർടേക്ക് ചെയ്തു കേറിയ ബസ്, ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പുറകെ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ദേശീയപാത ഏറെ നേരം സ്തംഭിച്ചു. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.