ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ പ്ലേസ്മെൻ്റ് സെല്ലിൻ്റെ ഓണസമ്മാനം – 13 കുട്ടികൾക്ക് കൂടി വിദേശത്ത് ജോലി.

IMG-20240914-WA0014

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് സെൻറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കാമ്പസ് സെലക്ഷനിലൂടെ ദുബായ് ആസ്ഥാനമായുളള അശോക് ലൈലാൻ്റ്, കുവൈറ്റിലെ വോർസ് ഇൻ്റർനാഷണൽ എന്നീ പ്രമുഖ സ്ഥാപനങ്ങളിലേക്ക് വിവിധ ട്രേഡുകളിൽ നിന്നായി 13 പേർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു.

വിസ, വിമാന ടിക്കറ്റ് തുടങ്ങി ഒരു ചെലവുകളുമില്ലാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. യു.എ.ഇ.ലെ ഐവ ഗ്രൂപ്പ് ഓഫ് കമ്പനീസ്, വെതർടെക് ഇലക്ട്രോ മെക്കാനിക്കൽ കമ്പനി, റോയൽ ഫർണിച്ചർ തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ഐ.ടി.ഐ. ൽ വച്ച് നടത്തിയ കാമ്പസ് സെലക്ഷനിലൂടെ നൂറോളം കുട്ടികൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചിരുന്നു.

പ്രിൻസിപ്പൽ ടി.അനിൽ കുമാർ നിയമന ഉത്തരവുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി.കെ, പ്ലേസ്മെന്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, പ്ലേസ്മെന്റ് ഓഫീസർ ആദർശ്.വി, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സുനിൽ.ബി, സന്തോഷ്.കെ, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!