ടോൾമുക്ക് ടി കെ നഗർ അസോസിയേഷൻ ഓണക്കിറ്റ് വിതരണം നടത്തി 

ആറ്റിങ്ങൽ : ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും അരിയും ഉൾപ്പെടെ അസോസിയേഷന്റെ 200ൽ പരം വീടുകളിൽ ഓണക്കിറ്റ് നൽകി.  കൂടാതെ 2024 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും നൽകി.

മറ്റെല്ലാ ആഘോഷ പരിപാടികളും അസോസിയേഷൻ ഒഴിവാക്കി വയനാട് ദുരന്ത ഭൂമിയിലേക്ക് അസോസിയേഷൻറെ ഒരു സാമ്പത്തിക സഹായവും നൽകി. അസോസിയേഷൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രസിഡൻറ് സുരേന്ദ്രൻ, സെക്രട്ടറി ബൈജു, ട്രഷറർ സതി സോമദത്ത് കൂടാതെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുദാക്കൽ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ബിജു, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ നന്ദു രാജ്, സംഗമം അസോസിയേഷൻ സെക്രട്ടറി അഭയൻ എന്നിവരും സഹകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!