വർക്കല : വർക്കലയിൽ തിരുവോണ ദിവസം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല കിളിതട്ട് മുക്ക് ഗ്രാമം സ്വദേശി വിഷ്ണു(19) ആണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് യുവാക്കൾ തൽക്ഷണം മരിച്ചിരുന്നു.
വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി 11.15 നായിരുന്നു അപകടം നടന്നത്. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദ് ദാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരിൽ ഒരാളാണ് ഇന്ന് മരിച്ച വിഷ്ണു. സനോജ്, വിഷ്ണു എന്നിവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ 10 മണിയോടെ വിഷ്ണുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സനോജ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു