അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. ജെയിംസ് വിറ്റാലിസ് (54)ആണ് മരിച്ചത്. താഴമ്പള്ളിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വച്ചാണ് സംഭവം.ഉടൻതന്നെ അഞ്ചുതന്നെ കോസ്റ്റൽ പോലീസിൽ അറിയിക്കുകയും മറയിൽ എൻഫോഴ്സ്മെന്റ് ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം രാവിലെ മത്സ്യബന്ധനത്തിനു പോയി വൈകുന്നേരം മടങ്ങും വഴിയാണ് സംഭവം. ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.