ആറ്റിങ്ങലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചിട്ട വയോധികയുടെ ഇരുകാലുകളിലൂടെയും ടയർ കയറിയിറങ്ങി.

ei69NQY29781

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചിട്ട വയോധികയുടെ ഇരുകാലുകളിലൂടെയും ടയർ കയറിയിറങ്ങി. വർക്കല സ്വദേശിനി മറിയാമ്മ (73 ) യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് രാവിലെ എഴേകാൽ മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് വർക്കലയ്ക്ക് പോകുന്നതിനായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് എത്തിയതായിരുന്നു മറിയാമ്മ. അമിതവേഗത്തിൽ എത്തിയ സംഗീത ബസ് മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ ബഹളം വെച്ച് ബസ് തടഞ്ഞുനിർത്തുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!