നിലയ്ക്കാമുക്ക് – വക്കം – പണയിൽകടവ് റോഡ് പണി നാളെ പുനരാരംഭിക്കും: ഒ.എസ് അംബിക എ.എൽ.എ

IMG-20240920-WA0004

നിലയ്ക്കാമുക്ക് – വക്കം – പണയിൽ കടവ് റോഡിൻ്റെ നിർത്തി വച്ച പ്രവർത്തി  സെപ്റ്റംബർ 21 മുതൽ ആരംഭിക്കും എന്ന് കരാറുകാരനും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനുമായി എം.എൽ.എ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ചില സംഘടനകൾ വക്കീൽ നോട്ടീസ് അയച്ചത് കൊണ്ടാണ് പണി നിർത്തിവെച്ചത് എന്ന് കോൺട്രാക്ടർ അവകാശപ്പെട്ടു. ഇനി പണി തടസം ഉണ്ടാകുന്ന രീതിയിൽ സംഘടനയുടെ ഇടപെടൽ ഉണ്ടായി മുടങ്ങിയാൽ എന്നുന്നേക്കുമായി വർക്ക്‌ ഉപേക്ഷിക്കേണ്ടി വരും എന്നും കോൺട്രാക്ടർ  അബ്ദുൽ കലാം അറിയിച്ചു. അതിനാൽ മറ്റ് ഉദ്ദേശങ്ങളുമായി വരുന്ന ഇത്തരം സംഘടനകളുടെ ദുരുദ്ദേശം മനസിലാക്കി അകറ്റി നിർത്തണം എന്നും , നാടിൻ്റ വികസനത്തിനായി ഒറ്റക്കെട്ടായി നിർത്തണം എന്നും എം.എൽ.എ നാട്ടുകാരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!