‘തമസ്സോമ’യ്ക്ക് സർഗ്ഗചിത്ര പുരസ്കാരം.

IMG-20240922-WA0009

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചലച്ചിത്രത്തിനുള്ള സർഗ്ഗചിത്ര പുരസ്കാരം ‘തമസ്സോമ’ക്ക് ലഭിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രീയേഷൻസ് ആണ് ‘തമസ്സോമ’ നിർമിച്ചത്. സജിത്ത്ലാൽ നന്ദനം കഥയെഴുതിയ ‘തമസ്സോമ’ ബൈജു അനശ്വരയാണ് സംവിധാനം ചെയ്തത്. പണത്തിനും ലഹരിക്കും വേണ്ടി, എന്തും ചെയ്യാൻ തയ്യാറാകുന്ന ഇന്നത്തെ യുവതലമുറയുടെ ചെയ്തികൾ കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ‘തമസ്സോമ’യിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ അവനവഞ്ചേരി സ്കൂൾ നിർമ്മിച്ച് സുനിൽ കൊടുവഴന്നൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ആകാശം’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ഡി.എസ്. അമൽ ഫെസ്റ്റിവലിലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും നേടി.

നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ‘തമസ്സോമ’ പുരസ്കാരം നേടിയിട്ടുണ്ട്. ഭാരത്‌ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ രാകേഷ് രാമൻ, ‘തമസ്സോമ’യുടെ നിർമാണ നിർവഹണം നടത്തിയ അധ്യാപകൻ സാബു നീലകണ്ഠൻ നായർക്ക് പുരസ്കാരം സമ്മാനിച്ചു.

മുൻ മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ വി.ജെ. ജെയിംസ്, സംവിധായകൻ വി.സി. അഭിലാഷ്, വിഷൻ ഫിലിം സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!