നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക തീർക്കണം: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു)

IMG-20240922-WA0111

നാടിൻ്റെ വികസനത്തിന് വേണ്ടി പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികളുടെ പെൻഷൻകുടിശിക തീർക്കണമെന്ന് തിരുവനന്തപുരം ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻ ഷൻ യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഇ.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു.എസ്.രജു അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോ. സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ജില്ലാ ഭാരവാഹി കെ.സി. കൃഷ്ണൻകുട്ടി ,ബൈജു, എം.ബിനു, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.എം.ബിനു (പ്രസിഡൻ്റ്) എസ്.മോഹൻ ദാസ്, ലതിക (വൈസ് പ്രസിഡൻറ് മാർ) ആർ.എസ്.അരുൺ (സെക്രട്ടറി) എ.ആർ.റസൽ, സജി സുന്ദർ (ജോ. സെക്രട്ടറി) എസ്.രജു ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!